സ്ത്രീപുരുഷ സൗഹൃദത്തെക്കുറിച്ചാണ് പറയാൻ പോകുന്ന ത്. വിഷയം സമുദ്രം പോലെ പരന്നതായതു കൊണ്ട് ഒന്നിൽ കൂടുതൽ കുറിപ്പുകളാണ് എഴുതാൻ ഉദ്ദേശിക്കുന്നത്.
ലിംഗസമത്വ ചർച്ചകളിലൊക്കെ ഇപ്പോൾ വിശ്വാസികളിൽ പലരും പറയാറുള്ളത് ഇവയാണ്:
1. അന്യപുരുഷനും സ്ത്രീയും തമ്മിൽ സൗഹൃദം പാടില്ല, അവർക്കിടയിൽ പിശാച് പ്രവർത്തിച്ച് തിന്മ ചെയ്യിപ്പിക്കും
2. സ്ത്രീക്ക് മതം പുരുഷനേക്കാൾ വലിയ സ്ഥാനമാണ് നൽകിയിരിക്കുന്നത്. പരുഷൻ ചെമ്പാണെങ്കിൽ സ്ത്രീ സ്വർണമാണ്, അതിനാലാണ് സ്ത്രീ സംരക്ഷിക്കപ്പെടേണ്ടത്.
3. സ്ത്രീക്ക് സാമ്പത്തികമായി ഒരുത്തരവാദിത്തവും നൽകിയിട്ടില്ല, മാതാപിതാക്കളെയും കുട്ടികളെയും, ഭാര്യയെയും (ഭാര്യമാരെയും) സംരക്ഷിക്കേണ്ട സാമ്പത്തികമായ ഉത്തരവാദിത്തം മുഴുവൻ പുരുഷനാണ്. അതുകൊണ്ട് സ്ത്രീക്ക് സ്വത്തവകാശം പകുതിതന്നെ ധാരാളമാണ്.
4. ഭാര്യ അനുസരണക്കേട് കാണിച്ചാൽ അവളെ അടിക്കാം.
5. സ്ത്രീ പുരുഷന്റെയത്ര സ്ഥിരചിത്തതയില്ലാത്തവളാണ്, അത് കൊണ്ടാണ് സ്ത്രീയുടെ സാക്ഷ്യത്തിന് അര പുരുഷന്റെ വിലമാത്രമുള്ളത് (ബലാസംഗക്കേസുകളിൽ പുരുഷൻ ശിക്ഷിക്കപ്പെടണമെങ്കിൽ 2 പുരുഷന്മാരോ 4 സ്ത്രീകളോ സാക്ഷി പറയണം, അല്ലെങ്കിൽ പരാതിക്കാരിയായ സ്ത്രീ ശിക്ഷിക്കപ്പെടും)
6. കുലീനകളായ സ്ത്രീകൾക്ക് സ്വന്തം ഭർത്താവല്ലാത്ത പുരുഷന്മാരോട് ലൈംഗികാകർഷണം തോന്നില്ല, അതുകൊണ്ടാണ് സ്വർഗത്തിൽ
ഹൂറൻമാരില്ലാത്തത്. സച്ചരിതകളായ സ്ത്രീകൾക്ക് സ്വർഗത്തിൽ അവളുടെ ഭർത്താവുതന്നെയായിരിക്കും ഇണയായുണ്ടാവുക (ആ ഭർത്താവ് നരകത്തിലാണെങ്കിൽ ആരായിക്കും ആ ഭാര്യക്ക് ഇണ?, ആദ്യഭർത്താവ് മരിച്ചശേഷം വീണ്ടും വിവാഹം കഴിച്ച സ്ത്രീകൾക്ക് ഏത് ഭർത്താവിനെയാണ് സ്വർഗത്തിൽ ഇണയായിക്കിട്ടുക?)
ഇതിൽ ചില കാര്യങ്ങളിലൊക്കെ സുന്നി/മുജാഹിദ്/ജമാഅത്/തബ്ലീഗ് വിഭാഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഭൂരിപക്ഷം കാര്യങ്ങളിലും അവർ ഏകാഭിപ്രായക്കാരാണ്.
എല്ലാ മതങ്ങളും പുരുഷനിർമ്മിതമായതു കൊണ്ട് അവയുടെയൊക്കെ അടിസ്ഥാനപ്രമാണങ്ങളിൽ കടുത്ത സ്ത്രീവിരുദ്ധത കാണാൻ കഴിയും. പക്ഷേ, മറ്റെല്ലാമതങ്ങളും കാലത്തിനൊത്തു മാറാൻ ശ്രമിക്കുമ്പോൾ എല്ലാ കാലത്തേക്കെന്നും 'സമഗ്ര'മെന്നും പറയുന്ന ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾ ഇവിടെ പ്രശ്നമാകുന്നത്.
(തുടരും...)

No comments:
Post a Comment