ശരിയായ നിരീക്ഷണമാണ് നിഹാൽ നടത്തിയത്. പ്രത്യക്ഷമായ വർഗീയ പ്രവർത്തനമോ സ്ത്രീ വിരുദ്ധതയോ ലീഗ് നടത്തുന്നില്ലെന്ന് പറയാം. ബാബരി മസ്ജിദ് പൊളിച്ച കാലത്ത് ലീഗെടുത്ത നിലപാട് പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്.
പക്ഷേ, കടുത്ത സ്ത്രീവിരുദ്ധതയും ("കാസർകോട്ടെ പെമ്പിള്ളാരെ കണ്ടിക്കാ" എന്ന പാട്ടു പാടിയ മുസ്ലിം പെൺകുട്ടികളെ വൃത്തികെട്ട ഭാഷയിൽ slut shaming നടത്തിയ നൗഷാദ് ബാഖവി), അന്യമത വിരുദ്ധതതയും ("മുസ്ലിം സ്ത്രീകൾക്ക് മുസ്ലിം ഗൈനക്കോളജിസ്റ്റ്" [https://www.youtube.com/watch?v=HUZGpaEV554&feature=youtu.be], "അന്യമതസ്ഥരുടെ കിഡ്‌നി വാങ്ങാം പക്ഷേ കൊടുക്കരുത്"
[https://www.youtube.com/watch?v=9qcz_eJdatg&feature=youtu.be] എന്നൊക്കെ പറഞ്ഞ സിംസാറുൽ ഹഖ്), കബീർ ബാഖവി തുടങ്ങി പതിനായിരങ്ങളെ ആകർഷിക്കുന്നവരെയൊക്കെ കൊണ്ടുനടക്കുന്നത് ലീഗും ലീഗ് സുന്നിയുമാണ്.
സാമ്പത്തികവും വിദ്യാഭ്യാസപരവും (അതു വഴി സാംസ്കാരികവും) ആയി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന മുസ്ലിം സമുദായത്തിൽ ഇവരുണ്ടാക്കിക്കൊണ്ടിരിക്കുന്ന മലിനീകരണം കാര്യമായി ചർച്ച ചെയ്യപ്പെടാറില്ല. ഹുകൂമത്തെ ഇലാഹിയും കൈവെട്ടുകേസും പറഞ്ഞ് ജമാഅത്തിനെയും സുഡാപ്പികളെയും വിമർശിക്കുന്ന പലരും ഇവർക്കൊക്കെ ലീഗൊരുക്കിക്കൊടുക്കുന്ന സാമൂഹിക/സാംസ്കാരിക പരിസരം ഓർക്കാറില്ല. ലീഗ് സുന്നി പോലെത്തന്നെയോ അതിലധികമോ അന്ധവിശ്വാസ പ്രചാരണത്തിലും സ്ത്രീ വിരുദ്ധതയിലും ഏറെ മുന്നിൽ നിൽക്കുന്നത് കാന്തപുരം ടീമാണ്. പക്ഷേ അവർ കുറച്ചെങ്കിലും ഓഡിറ്റ് ചെയ്യപ്പെടാറുണ്ട് (അതിനു കാരണം അവരുടെ ഇടതുപക്ഷ ബന്ധമാണെന്ന് തോന്നുന്നു)
ഇതിനൊക്കെ പുറകിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. സ്ത്രീകൾ വിദ്യാഭ്യാസവും തൊഴിലും നേടി സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയാൽ അവർക്ക് ക്രമേണ സ്വാതന്ത്ര്യം കൈവരും. ചിന്തിക്കാൻ തുടങ്ങും. നരകം കാണിച്ച് പേടിപ്പിച്ച് അവരെ അധിക കാലം വരുതിയിൽ നിർത്താൻ കഴിയില്ല (പതിനായിരങ്ങൾ പ്രതിഫലം വാങ്ങുന്ന മൗലവിമാർ "നരകത്തിലെ സ്ത്രീ" എന്ന വിഷയത്തിൽ നടത്തിയ പ്രസംഗങ്ങളുടെ എണ്ണം യൂടൂബിൽ പോയിനോക്കിയാൽ ഞെട്ടും. ഭയപ്പെട്ട ഈ സ്ത്രീകൾ കാതിൽ നിന്നും കഴുത്തിൽ നിന്നും ഊരിക്കൊടുക്കുന്ന സ്വർണമാണ് ഈ ഗുണ്ടാപ്പണിക്കുള്ള പ്രതിഫലത്തിന്റെ പ്രധാന സ്രോതസ്). ക്രമേണ രാഷ്ട്രീയത്തിൽ മതത്തിന്റെ സ്വാധീനം നഷ്ടപ്പെടും.
"ചളിയിലേ താമര വിടരൂ" എന്ന് പറഞ്ഞ് പലരും BJP യെ പരിഹസിക്കാറുണ്ട്. ഇത് തന്നെയാണ് മറ്റു മതരാഷ്ട്രീക്കാരുടെയും അവസ്ഥ.
ചിന്തിക്കുന്ന / അഭിപ്രായങ്ങൾ തുറന്നു പറയുന്ന / പ്രതികരിക്കുന്ന / പ്രണയിക്കുന്ന / പാടുന്ന / എഴുതുന്ന / നൃത്തം ചെയ്യുന്ന / ആൺ സുഹൃത്തുക്കളുള്ള / സെൽഫിയെടുക്കുന്ന പെണ്ണുങ്ങളെ മിക്ക ആണുങ്ങൾക്കും ഭയമാണ്. ഇതിനു പലപ്പോഴും കാരണം മതവിശ്വാസമാണെങ്കിലും പല നിരീശ്വരവാദികളും സ്ത്രീ വിരുദ്ധതയിൽ പിന്നിലല്ല. പലരുടെയും പ്രശ്‍നം സ്ത്രീകൾ സുഹൃത്തുക്കളായി ഇല്ലാത്തതാണ്. ചെറുപ്പത്തിലേ കുട്ടികളെ ആൺ/പെൺ വ്യത്യാസമില്ലാതെ വളർത്തുക മാത്രമാണ് ഇതിനുള്ള വഴി.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ഞാനിക്കാര്യത്തിൽ ശുഭാപ്തി വിശ്വാസിയാണ്. നമ്മുടെ മക്കൾ നമ്മെക്കാൾ എത്രയോ മികച്ചതാണ് (ഇന്നലെ ബാവാക്ക പറഞ്ഞതു പോലെ എത്ര കൂൾ ആയാണ് അവർ പെരുമാറുന്നത്). അവരിലും മികച്ചവരായിരിക്കും അവരുടെ മക്കൾ. അതങ്ങനെയേ വരൂ. അങ്ങനെ കൂടുതൽ സുന്ദരമായൊരു കാലത്ത് ഒരു മുത്തശ്ശനാകുന്നത് ഞാൻ സ്വപ്നം കാണാറുണ്ട്.
കുട്ടികളെ നിയന്ത്രിച്ചില്ലെങ്കിൽ ചീത്തയായിപ്പോവും എന്ന് അമിതമായി ഉൽക്കണ്ഠപ്പെടുന്ന രക്ഷിതാക്കളോട് (ഡഗ്ലസ് ആഡംസ് പറഞ്ഞ 35 വയസ് കഴിഞ്ഞവരോട്😝) എനിക്ക് പറയാനുള്ളത് നമ്മൾ അവരെ സ്വതന്ത്രവ്യക്തികളായി, ജനാധിപത്യ ബോധമുള്ളവരായി, എന്തും തുറന്നു ചർച്ച ചെയ്യാൻ പറ്റുന്ന സുഹൃത്തുക്കളായി വളർത്തുക എന്നതാണ്. അവർ വ്യക്തികളാണ്, നമ്മളുണ്ടാക്കിയ ഉല്പന്നങ്ങളോ നമ്മളവരുടെ ഉടമകളോ അല്ല. അങ്ങനെ വളർത്തുന്ന കുട്ടികളൊരിക്കലും അപകടത്തിൽ പെടാറില്ല.എന്നിവരുടെ കൂടെ എന്നൊക്കെ പറ അപ്പോഴേ