1400 വർഷം മുമ്പ് സംഭവബഹുലമായ ജീവിതം നയിച്ച ഒരു മനുഷ്യൻ അക്കാലത്ത് ആരാധിക്കപ്പെട്ടിരുന്ന പല ദൈവങ്ങളിൽ ഒന്നായ 'അള്ളാഹു' എന്ന ദൈവത്തിന്റെ പ്രവാചകനാണെന്നു സ്വയം അവകാശപ്പെട്ട് രംഗത്തു വന്നു. തന്റെ ജീവിതത്തിൽ പല ഘട്ടങ്ങളിലും പ്രതിസന്ധികൾ തരണം ചെയ്യാൻ വേണ്ടി ഒരു മാലാഖ വഴി അള്ളാഹു തനിക്ക് എത്തിച്ചുതന്നതാണെന്നു പറഞ്ഞു ഉരുവിട്ട വചനങ്ങളാണ് നാമിന്നു കാണുന്ന ഖുർആൻ. വലിയൊരു സാമ്രാജ്യത്തിനു അടിത്തറയിടുകയും ധാരാളം അനുയായികളെ ഉണ്ടാക്കുകയും ചെയ്തു അദ്ദേഹം. അതദ്ദേഹത്തിന്റെ മിടുക്ക്. സ്വാഭാവികമായും 40 മുതൽ 63 വയസ്സു വരെയുള്ള കാലയളവിൽ സങ്കീർണ്ണമായ പലഘട്ടങ്ങളിലും ആ മനുഷ്യൻ ഉരുവിട്ട പല കാര്യങ്ങളും പരസ്പരവിരുദ്ധമായില്ലെങ്കിലേ അത്ഭുതമുള്ളൂ. അതാണ് ഖുർആനിൽ കാണുന്ന വൈരുദ്ധ്യങ്ങൾ. പലയിടത്തും ദീനാനുകമ്പയുടെ മൂർത്തീമദ്ഭാവമാകുന്ന വചനങ്ങളും, ഭീഷണികളും, കൊലവിളികളും, ശാപവചനങ്ങളും കാണാം.
ഉദാഹരണത്തിന് Sura : 111, Masad. മതപ്രബോധനം നടത്തിയ നബിയെ അബൂലഹബ് 'മുഹമ്മദേ നീ നശിച്ചു പോട്ടേ' (തബാലക് യാ മുഹമ്മദ്) എന്ന് ശപിച്ചു. ഉടൻ വന്നു ദൈവവചനം. അബൂലഹബിനെയും ഭാര്യയെയും തെറി വിളിക്കുന്ന ശാപവചനങ്ങളാണീ അധ്യായം മുഴുവൻ.
Sura 111 - Masad
അബൂലഹബിന്റെ ഇരുകരങ്ങളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു.
അവന്റെ ധനമോ അവൻ സമ്പാദിച്ചു വെച്ചതോ അവനുപകാരപ്പെടില്ല.
തീജ്വാലകളുള്ള നരകാഗ്നിയിൽ അവൻ പ്രവേശിക്കുന്നതാണ്.
വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും.
അവളുടെ കഴുത്തിൽ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.
ഈ ഒരൊറ്റ അദ്ധ്യായം മതി സാമാന്യബുദ്ധിയുള്ള ഒരാൾക്ക് ഖുർആൻ ദൈവവചനമല്ലെന്നു മനസ്സിലാക്കാൻ. പക്ഷേ കോടിക്കണക്കിനു വരുന്ന മുസ്ലിംകൾ ഇതംഗീകരിക്കില്ല. അതവരുടെ വിശ്വാസം. എന്തും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ട്. പക്ഷേ അത് വലിയൊരു സമൂഹത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനു തടസ്സം നിൽക്കുമ്പോഴാണ് എതിർക്കേണ്ടി വരുന്നത്.
ഇസ്‌ലാമിക ശരീഅത്തിൽ മനുഷ്യത്വ വിരുദ്ധമായ ചില നിയമങ്ങൾ നോക്കുക:
1. ഒരു പെൺകുട്ടി മാത്രമുള്ള ഒരാൾ മരിച്ചാൽ അയാളുടെ സ്വത്തിന്റെ പകുതി മാത്രമേ ആ മകൾക്ക് കിട്ടുകയുള്ളൂ. ബാക്കി പകുതി ബന്ധുക്കൾക്കോ ബന്ധുക്കളില്ലെങ്കിൽ 'ബൈത്തുൽ മാലിലേക്കോ' (പള്ളിക്കമ്മിറ്റി) പോകും. ഒന്നിൽ കൂടുതൽ പെണ്മക്കളാണെങ്കിൽ മൂന്നിലൊന്ന് സ്വത്ത് അന്യാധീനപ്പെടും.
2. പിതാവ് ജീവിച്ചിരിക്കേ മകൻ മരിച്ചാൽ ആ മകന്റെ മക്കൾക്ക് സ്വത്തവകാശം കിട്ടില്ല. അനാഥരെ സംരക്ഷിക്കലിന് ഇസ്‌ലാം വലിയ സ്ഥാനം നൽകിയിട്ടുണ്ടെന്നും ആ പിതാവിന് വേണമെങ്കിൽ പേരക്കുട്ടികളുടെ പേരിൽ വസിയത് (മരണശേഷം സ്വത്ത് നൽകാനുള്ള കരാർ) ചെയ്യാമെന്നും അതു പലരും ചെയ്യുന്നുണ്ടെന്നും ആണ് ഇപ്പോൾ പലരും പറയുന്ന വിശദീകരണം. പക്ഷേ കരുണാമയനായ ദൈവം ഇത് നിർബന്ധം (ഫർള് ) ആക്കിയിട്ടില്ല. പിതാവും മകനും ഒരുമിച്ചു (ഒരാക്സിഡന്റിലോ മറ്റോ) മരിച്ചാലും, പിതാവിന് ബോധമില്ലാതിരിക്കുമ്പോൾ മകൻ മരിച്ചാലും ഈ വസിയത് നടക്കില്ല. മറ്റവകാശികൾ കനിഞ്ഞില്ലെങ്കിൽ ഈ അനാഥക്കുട്ടികൾക് ഒന്നും കിട്ടില്ല. ഈ പരിഷ്കൃത ലോകത്ത് നാട്ടുകാരെ ഭയന്ന് പലരും ഇതു ചെയ്യില്ലായിരിക്കാം. പക്ഷേ, മരിച്ച ആ മകന് കിട്ടേണ്ടിയിരുന്ന ഓഹരി ഈ കുട്ടികൾക്ക് കൊടുക്കുന്ന രീതിയിൽ ശരീഅത് പരിഷ്കരിക്കാൻ തടസ്സം നിൽക്കുന്നവരിൽ ഇവിടെയുള്ള എല്ലാ ഇസ്‌ലാമിക സംഘടകളുമുണ്ട്. ഈ ക്രൂരത മറ്റെല്ലാ മതങ്ങളിലും ഉണ്ടായിരുന്നു. പക്ഷേ അവയൊക്കെ കാര്യമായ എതിർപ്പില്ലാതെ നിയമഭേദഗതി വരുത്തി തിരുത്തി. പക്ഷേ അപ്പോഴും ഖുർആനും ശരീഅത്തും ഏറ്റവും മികച്ചതാണെന്നും ലോകരക്ഷക്ക് ഇത് പ്രചരിപ്പിക്കണമെന്നും പറഞ്ഞു നടക്കുകയാണ് ഇസ്‌ലാമിസ്റ്റുകൾ.
3. ആൺകുട്ടികളുടെ പകുതിയേ പെൺകുട്ടികൾക്ക് പിതൃസ്വത്ത് കിട്ടുകയുള്ളൂ. അതിനു പറയുന്ന ന്യായം സ്ത്രീക്ക് സാമ്പത്തികമായ ഒരുത്തരവാദിത്തവും ഇസ്‌ലാം കല്പിച്ചിട്ടില്ലെന്നും, എല്ലാം പുരുഷനാണെന്നുമാണ്. പെണ്ണിനെ കല്യാണം കഴിച്ചയക്കാൻ നല്ല ചെലവ് വരുമെന്നും അതിനാൽ ഈ പാതിസ്വത്തിൽ അനീതിയില്ലെന്നും പറയുന്നവരുണ്ട്. പക്ഷേ ആണിനെപ്പോലെ പഠിച്ചുയർന്നു സ്വന്തം കാലിൽ നിന്ന് സ്വന്തം ഇണയെ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്ന (അല്ലെങ്കിൽ വിവാഹമൊന്നും കഴിക്കാത്ത) സ്ത്രീകളുള്ള ഈ കാലത്ത് ഇതെത്ര പരിഹാസ്യമായ വാദമാണ്.
ഇങ്ങനെ ചെറുതും വലുതുമായ ഒരുപാടു കാര്യങ്ങളുണ്ട്. അന്ധവിശ്വാസങ്ങൾ വഴി മനുഷ്യപുരോഗതിക്ക് തടസ്സം നിൽക്കുന്ന കാര്യത്തിൽ എല്ലാ മതങ്ങളും മുന്നിലുണ്ട്. പക്ഷേ, പല കാര്യങ്ങളിലും അവർ വിട്ടുവീഴ്ചക്ക് തയ്യാറാവുന്നുണ്ട്. ഇസ്‌ലാം മാത്രം ശാസ്ത്രീയമെന്നും, സമഗ്രമെന്നും, എല്ലാ കാലത്തേക്കുള്ളതെന്നും പറഞ്ഞ് മാറ്റങ്ങൾക്കു തയ്യാറാകാതെ വെറും യാദൃശ്ചികത കൊണ്ടു മാത്രം ആ മതചുറ്റുപാടിൽ ജനിച്ചുപോയ കോടിക്കണക്കിനാളുകളുടെ ജീവിതം ദുസ്സഹമാക്കുകയാണ്.