ഈ പറഞ്ഞത് ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. മതശാസനകൾ നന്നായി പാലിച്ചു ജീവിച്ച വിശ്വാസികളായവർക്ക് മരണത്തെ ഭയമുണ്ടാകില്ല, മറിച്ച് മറ്റുള്ളവർ വയസ്സാകുമ്പോൾ മരണത്തെ ഭയക്കും എന്ന വാദത്തിൽ ഒരു യുക്തിയൊക്കെയുണ്ട്. പാതി ശരിയുമാണ്.
പക്ഷേ, സ്വർഗ്ഗനരകങ്ങളിൽ വിശ്വസിക്കാത്ത ഒരാൾക്ക് ഒരിക്കലും മരണത്തെ ഭയമുണ്ടാകില്ല.
“Why should I fear death?
If I am, then death is not.
If Death is, then I am not.
Why should I fear that which can only exist when I do not?
Long time men lay oppressed with slavish fear.
Religious tyranny did domineer.
At length the mighty one of Greece
Began to assent the liberty of man.”
― Epicurus
പക്ഷേ വിശ്വാസികളെ, പ്രത്യേകിച്ച് സ്ത്രീകളെ നരക/ഖബർ ശിക്ഷയെപ്പറ്റി പറഞ്ഞു പേടിപ്പിച്ചാണ് പുരോഹിതർ വരുതിക്ക് നിർത്തുന്നത്. നരകവാസികളിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് മതം പഠിപ്പിക്കുന്നത്. ഭർത്താവിനോട് "ഛെ" എന്നൊരു വാക്കു പറഞ്ഞാൽ പോലും അതു വൻ പാപമാണത്രെ. സുന്നി-മുജാഹിദ് ഭേദമന്യേ എല്ലാ പ്രഭാഷകരും നന്നായി സമയം ചിലവഴിക്കുന്നത് നരകശിക്ഷയെപ്പറ്റി പറയാനാണ്. രണ്ടു സാമ്പിളുകൾ ഇതാ:
https://www.youtube.com/watch?v=9iYlgp-m4tQ
ഒരു സ്ത്രീ തന്നെ ഇതു പ്രസംഗിക്കുന്നത് നോക്കൂ:
https://www.youtube.com/watch?v=XFb3Mz24Cxw&feature=youtu.be
നബിയുടെ ഒരു പ്രസംഗം ഉദ്ധരിച്ചുകൊണ്ടാണിവർ പറയുന്നത്. നരകവാസികകളിൽ കൂടുതലും സ്ത്രീകളാണത്രെ, അവർ നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും മറ്റു സൽക്കർമ്മങ്ങൾ ചെയ്യുകയും ചെയ്തവരാണ്, അവർ ചെയ്ത വലിയ തെറ്റ് അവർ "ഭർത്താക്കന്മാരെ അനുസരിക്കാത്തവരും പരാതി പറയുന്നവരുമാണ്" എന്നതാണ്.
ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന ന്യൂജൻ ബാഖവിമാർ തൊട്ട്, ചെറിയതോതിൽ ഖുർആൻ ക്ളാസുകളെടുക്കുന്ന ചിന്ന ഉസ്താദുമാർ വരെ സംഭാവന കൂമ്പാരമാകുവാൻ വേണ്ടി പാവം മനുഷ്യരെ പ്രതേകിച്ചു സ്ത്രീകളെ ഭയപ്പെടുത്തുകയാണ്. ഇതുമൂലം ഇവരിൽ പലരും മരണഭയത്തോടെയാണ് ജീവിക്കുന്നത്. പണ്ടൊക്കെ ചിരിച്ചും തമാശപറഞ്ഞും പാട്ടുകേട്ടും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇവരുടെയൊക്കെ മുഖം കണ്ടാൽ അകാലവർധക്യം ബാധിച്ചിരിക്കുന്നത് കാണാം. കഷ്ടമാണിത്.
സ്വർഗത്തെ വർണ്ണിക്കാൻ പുരോഹിതർ അത്ര മിനക്കെടാറില്ല, കാരണം സ്വർഗത്തിൽ ലഭിക്കുന്നത് പലതും ഇന്ന് പുരുഷന്മാർക്ക് ഭൂമിയിൽ തന്നെ ലഭ്യമാണ്, മാത്രവുമല്ല സ്വർഗം സ്ത്രീകൾക്ക് അത്ര ആകർഷകവുമല്ലല്ലോ.